മാർ തെയോഫിലോസ് ജാതിമത ഭേദമില്ലാതെ ഏറെപേർക്ക് ആശ്വാസമേകി: സുഗതകുമാരി

തിരുവനന്തപുരം: ജാതിയോ മതമോ നോക്കാതെ അനേകം പേർക്ക് ആശ്വാസമായ വ്യക്തിയായിരുന്നു കാലം ചെയ്‌ത അഭി. ഡോ: സഖറിയാസ് മാർ തെയോഫിലോസെന്നു കവി സുഗതകുമാരി പറഞ്ഞു. ജീവിച്ചിരുന്ന കാലയളവിനുള്ളിൽ എൺപതോളം പേർക്കു രക്തം നൽകി. സ്റ്റുഡൻസ് സെന്ററിൽ താമസിച്ചു പഠിക്കാൻ അന്യ മതസ്ഥർക്കു സൗകര്യമൊരുക്കി. പാവപ്പെട്ടവർക്കു വീടു നിർമിച്ചു നൽകി. ഇതുപോലെ ധാരാളം ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി നിൽക്കുന്നുണ്ടെന്നും സുഗതകുമാരി പറഞ്ഞു.

എം.ജി.ഓ.സി.എസ്.എം. സ്റ്റുഡൻസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ അഭി. ഡോ: സഖറിയാസ് മാർ തെയോഫിലോസ് അനുസ്മരണത്തിൽ പങ്കെടുക്കുകയായിരുന്നു സുഗതകുമാരി. അറിയുന്നതിനും അപ്പുറത്തുള്ള വൈകാരിക ബന്ധം സ്റ്റുഡൻസ് സെന്ററുമായി മാർ തെയോഫിലോസിന് ഉണ്ടായിരുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

എം.ജി.ഓ.സി.എസ്.എം. പ്രസിഡന്റ് ഡോ: സഖറിയാസ് മാർ അപ്രേം, തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ: ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഫാ: ഫിലൻ പി. മാത്യു, പ്രഫ. ഇ.ജേക്കബ് ജോൺ, ഫാ: ഗീവർഗീസ് മേക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *