അരികുപുറത്ത് കോരുത് മാത്തന്റെ 135മത് അനുസ്‌മരണം നാളെ


പരുമല: പരുമല സെമിനാരിക്ക് സ്ഥലം ദാനം ചെയ്‌ത അരികുപുറത്ത് കോരുത് മാത്തന്റെ 135മത് അനുസ്‌മരണം നാളെ (2017 നവംബർ 15) നടക്കും. രാവിലെ 7:30ന് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന. തുടർന്ന് കല്ലറയ്ക്കൽ ധൂപപ്രാർത്ഥന. 9:15ന് നടക്കുന്ന അനുസ്‌മരണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *