ശാസ്ത്രീയമായ കണ്ടുപിടിത്തം ദൈവത്തിന്റെ വരദാനം – അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ


റാന്നി : ശാസ്ത്രീയമായ കണ്ടുപിടിത്തം ദൈവത്തിന്റെ വരദാനമാണെന്നും ആധുനിക കാലത്തെ നവമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. എന്നാൽ അവയുടെ നന്മ തിന്മകളെ തിരിച്ചറിഞ്ഞ് പ്രവർത്ഥിക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നത് എന്നും നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. നിലയ്ക്കൽ ഭദ്രാസന എം. ജി. ഒ. സി. എസ്. എം 6- മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ. ഫാ. അജി തോമസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മണർകാട് ICMS ഇന്റർനാഷണൽ കോളജിലെ അദ്ധ്യാപിക പ്രൊഫ. റീന  ജയിംസ്  ക്ലാസ് നയിച്ചു. റവ. ഫാ. ഇടിക്കുള എം. ചാണ്ടി, റവ. ഫാ. യൂഹാനോൻ ജോണ്, റവ. ഫാ. സൈമൺ വര്ഗീസ്, ഡോ. എബ്രഹാം ഫിലിപ്പ്, പ്രൊഫ. പി. എ. ഊമ്മൻ, ഡോ. റോബിൻ. പി.മാത്യു, ശ്രീ. ജിജോ രാജു, ശ്രി. ക്രിസ്റ്റി തോമസ്, ശ്രീ. ജിജിൻ മാത്യു പടിഞ്ഞാറോത്തിൽ എന്നിവർ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *