ഡോ. സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 40മത് അടിയന്തരം ഡിസംബർ 2ന്

കോയമ്പത്തൂർ: മലങ്കര ഓർത്തഡോൿസ് സഭയുടെ മലബാർ ഭദ്രാസനാധിപനായിരുന്ന അഭി. ഡോ. സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 40മത് അടിയന്തരം തടാകം ആശ്രമത്തിൽ വച്ച് 2017 ഡിസംബർ 1.2 തീയതികളിൽ മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാനകാർമികത്വത്തിൽ നടത്തപ്പെടുന്നു.

ഡിസംബർ 1ന് രാവിലെ 7ന് അങ്കമാലി ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബ്ബാന അർപ്പിക്കും. 6 മണിക്ക് സന്ധ്യാ നമസ്ക്കാരവും തുടർന്ന് അനുസ്‌മരണ പ്രഭാഷണം നടക്കും. ഡിസംബർ 2ന് 8 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കും. 9:45ന് നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ സഭ, സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ നേതാക്കന്മാർ പങ്കെടുക്കും.

Comments

comments

Share This Post

Post Comment