കൊയ്ത്തുത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം നടന്നു

അബുദാബി : സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തിഡ്രലിൽ നവംബർ 24 ന് നടക്കുന്ന കൊയ്ത്തുത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം നടന്നു. വെള്ളിയാഴ്ച് വിശുദ്ധ കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ ബ്രഹ്മവാർ ഭദ്രാസനാധിപൻ അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്തായാണ് കാൽനാട്ടു കർമ്മം നിർവഹിച്ചത്. ഇടവക വികാരി റവ. ഫാ. ബെന്നി മാത്യു സഹ. വികാരി റവ. ഫാ. പോൾ ജേക്കബ്, റവ. ഫാ. ബിജു പാറക്കൽ , ട്രസ്റ്റി ശ്രീ.സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി ശ്രീ.സന്തോഷ് പവിത്രമംഗലം ,ജോയിന്റ് കണ്‍വീനർ ശ്രീ. സ്റ്റീഫൻ കെ കെ, ഫൈനാൻസ് ജോയിന്റ്കണ്‍വീനർ ശ്രീ. ജോർജ് വി. ജോർജ്ജ്, കത്തീഡ്രൽ മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ മെംബേർസ് കണ്‍വീനേർസ് എന്നിവർക്ക് പുറമേ ഇടവാംഗങ്ങങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കൊയ്ത്തുത്സവ ദിനമായ നവംബർ 24 ന് രാവിലെ പതിനൊന്ന് മണിക്ക് ആദ്യ ഘട്ടം ആരംഭിക്കുന്നതും പിന്നിട് വൈകുന്നേരം നാലുമണിക്ക് പ്രധാന സ്റ്റാളുകളുടെ പ്രവർത്തനം ആരംഭിക്കുന്നതുമാണ്. കേരളത്തനിമയുള്ള ഭക്ഷണസാധനങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം കൂടാതെ വസ്ത്രം, ഇലക്ട്രോണിക് ഉല്പന്നങ്ങൾ സ്റ്റേഷനറി സാധങ്ങൾ, വീട്ടുപയോഗ സാമഗ്രികൾ, ഔഷധ ചെടികൾ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

Comments

comments

Share This Post

Post Comment