കൊയ്ത്തുത്സവവും, കുടുംബ സംഗമവും  നവംബർ 24 ന്

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും 2017 നവംബർ 24 വെള്ളി വൈകിട്ട് 4 മുതൽ പള്ളി അങ്കണത്തിൽ നടക്കും. ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളാണ്. വൈകിട്ട് 5ന് പൊതു സമ്മേളനം കോൺസുൽ ജനറൽ വിപുൽ ഉദ്‌ഘാടനം ചെയ്യും. ലുലു ഇന്റർ നാഷണൽ എക്സ്ചേഞ്ച് സി.ഇ.ഓ അദീബ് അഹമ്മദ് മുഖ്യാതിഥിയാകും. പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവാ അവാർഡ് ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ സൂസന് ചടങ്ങിൽ സമ്മാനിക്കും.

കൊയ്‌ത്തുത്സവത്തിന്റെ വിജയത്തിനായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജനറൽ കൺവീനർ പി.ജി, മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *