റോയ് ചാക്കോ ഇളമണ്ണൂര്‍ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍


കൊല്ലം : കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക്കേഷന്‍സ് ഡിവിഷന്‍ അസിസ്റ്റന്റ് ഡയറക്ടറായി റോയ് ചാക്കോ ഇളമണ്ണൂര്‍ നിയമിതനായി. യോജന മാസികയുടെ സീനിയര്‍ എഡിറ്ററായും, സെയില്‍സ് എംപോറിയം ബിസിനസ് മാനേജരായും തിരുവനന്തപുരത്ത് ചുമതലയേറ്റു. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി (ന്യൂസ്) സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 11 വര്‍ഷം ഇവിടെ ന്യൂസ് എഡിറ്ററായിരുന്നു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ഓഫീസറായ റോയ് ചാക്കോ ഓള്‍ ഇന്ത്യ റേഡിയോ ഡല്‍ഹി, പി.ഐ.ബി. കൊച്ചി, പി.ഐ.ബി. തിരുവനന്തപുരം, ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് തിരുനെല്‍വേലി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. YMCA സെക്രട്ടറി (ആലപ്പുഴ, കോട്ടയം), അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ തസ്തികകളിലും ജോലി ചെയ്തിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയെ കേന്ദ്രീകരിച്ച് രണ്ട് ഗ്രന്ഥം ഉള്‍പ്പടെ എട്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അഞ്ഞൂറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

comments

Share This Post

Post Comment