എം ജി ഒ സി എസ്‌ എം – ഒ സി വൈ എം അലൂമിനി മീറ്റിംഗ്‌ നടന്നു


ഫിലഡല്‍ഫിയ : എം ജി ഒ സി എസ്‌ എം – ഒ സി വൈ എം അലൂമിനി മീറ്റിംഗ്‌ നവംബര്‍ 11ന് ഫിലഡല്‍ഫിയ സെന്‍റ്‌ തോമസ്‌ അണ്‍ റൂ അവന്യുവിലുള്ള സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ സമ്മേളിച്ചു. വൈസ്‌ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളടക്കം നിരവധി സ്ഥാനങ്ങള്‍ വഹിച്ച്‌ പ്രശംസാര്‍ഹമായ പ്രവര്‍ത്തനത്തിലൂടെ എം ജി ഒ സി എസ്‌ എം -നെ ശക്തിപ്പെടുത്തി മണ്‍മറഞ്ഞ അഭി. ഡോ. സഖറിയാ മാര്‍ തിയോഫെലോസ്‌ മെത്രാപ്പൊലീത്തയുടെ ഓര്‍മകള്‍ക്ക്‌ മുന്നില്‍ യോഗം ആദരാഞ്‌ജലികൾ അർപ്പിച്ചു. ഫാ. എം കെ കുറിയാക്കോസ്‌, സജി പോത്തന്‍, സെക്രട്ടറി മാത്യു സാമുവല്‍ എന്നിവർ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *