അഭി. ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് അനുസ്മരണം നടന്നു


തിരുവല്ല : കർമ മണ്ഡലത്തിൽ വിശാലത വരുത്തിയ ഇടയനായിരുന്നു അഭി. ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസെന്ന് സിഎസ്ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. ഒ‍ാർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന അഭി. ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് അനുസ്മരണ പ്രഭാഷണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഡോ. ശങ്കരനാരായണൻ പലേരി പ്രഭാഷണം നടത്തി. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ യുവദൗത്യം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ബിജോഷ് തോമസ്, ജോജി പി. തോമസ്, മത്തായി ടി. വർഗീസ്, ജിജോ ഐസക്, മെർലിൻ വർഗീസ്, തോമസ് കോശി എന്നിവർ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *