ഇടവങ്കാട് ഡിസ്ട്രിക്കിന്റെ ഡിസ്ട്രിക്ക് കലാമേള പര്യവസാനിച്ചു


ചെങ്ങന്നൂർ : ബുധനൂർ സെൻ്റ് ഏലിയാസ് ഇടവകയിൽ വെച്ച് നടന്ന മേളയിൽ ഡിസ്ട്രിക്കിലെ എല്ലാ ഇടവകയിൽനിന്നുമുള്ള യൂണിറ്റു സെക്രട്ടറിമാരാൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഡിസ്ട്രിക്കിലെ ദേവാലയങ്ങിളിൽ നിന്നും കലാപ്രതിഭകൾ മാറ്റുരച്ച ഈ കലാകേളി ഒ. സി. വൈ. എം കേന്ദ്ര വെെസ് പ്രസിഡണ്ട് ഫിലിപ്പ് തരകനച്ചൻെറ മഹനീയ സാനിദ്ധ്യത്താൽ ശ്രദ്ധിക്കപ്പെട്ടു. തദ്ദവസരത്തിൽ ബുധനൂർ സെൻ്റ് ഏലിയാസ് ഇടവക വികാരിഫാ. ജാൾസൺ. പി. ജോർജ്ജ് ഒ. സി. വൈ. എം കേന്ദ്ര സെക്രട്ടറി ശ്രീ. ജിബിൻ തേവലക്കര, ഭദ്രാസന സെക്രട്ടറി ശ്രീ. ജോബിൻ. കെ. ജോർജ്ജ് മറ്റ് ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡിസ്ട്രിക്ക് ഓര്‍ഗനൈസര്‍ ശ്രീ. ടിൻജു ശാമുവേൽ പനംകുറ്റിയിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments

comments

Share This Post

Post Comment