ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം ഡിസംബർ ഒന്നിന്

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. ഡിസംബർ 1 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പോലീത്താ, മുൻ വികാരി സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പാ എന്നിവർ സഹ കാർമ്മികരാകും. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം വൈകിട്ട് 4.30-ന് വിവിധ പരിപാടികളോടെ ആരംഭിക്കും. വൈകിട്ട് 6-ന് വിശിഷ്ടാതിഥികളെ മുഖ്യ കവാടത്തിൽ സ്വീകരിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് മെത്രപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി മുഖ്യാതിഥിയാകും. മലങ്കര അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആശംസകൾ നേരും. നൂറോളം ഗായകർ അടങ്ങിയ ജൂബിലി ക്വയർ ഗാനങ്ങൾ ആലപിക്കും. പൊതു സമ്മേളനത്തിന് ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറും. എത്യോപ്യൻ ഓർത്തഡോക്സ് സഭാംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമഞ്ജരി ചടങ്ങുകൾക്ക് മാറ്റുകൂട്ടും. ചടങ്ങുകൾക്ക് ശേഷം സ്നേഹ വിരുന്നു ഉണ്ടാകും.
പത്ര സമ്മേളനത്തിൽ മലങ്കര അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,  വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ജനറൽ കൺവീനർ ടി. സി ജോർജ്, ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജോയിന്റ് ജനറൽ കൺവീനർമാരായ ജോസ് ജോൺ, പി. കെ. ചാക്കോ എന്നിവരും സംബന്ധിച്ചു.
വിവരങ്ങൾക്ക് 04 – 337 11 22

Comments

comments

Share This Post

Post Comment