ഫാമിലി കോണ്‍ഫറന്‍സ് കലഹാരിയില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2018 ജൂലൈ 18 മുതല്‍ 21 വരെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കലഹാരി റിസോര്‍ട്ടില്‍ ഈ വര്‍ഷം നടന്ന കോണ്‍ഫറന്‍സിന്റെ അഭൂതപൂര്‍വ്വമായ വിജയത്തെ തുടര്‍ന്നാണ് ഇവിടെ തന്നെ 2018-ലെ കോണ്‍ഫറന്‍സും നടത്താന്‍ തീരുമാനിച്ചത്. 1100-ല്‍ പരം അംഗങ്ങൾ പങ്കെടുത്ത കോണ്‍ഫറന്‍സ് നാനൂറില്‍ പരം വരുന്ന യുവജന പങ്കാളിത്വത്താലും ഒട്ടനവധി വ്യക്തികളുടെ സഹകരണത്താലും ശ്രദ്ധേയമായി.

ഭദ്രാസനാധിപൻ അഭി. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്ററായി റവ. ഡോ. വറുഗീസ് എം. ഡാനിയേലിനെയും ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് തുമ്പയിലിനെയും നിലനിര്‍ത്തി. ട്രഷറര്‍ ആയി മാത്യു വറുഗീസിനെ നിയമിച്ചു.

കോണ്‍ഫറന്‍സ് നടത്തിപ്പിനാവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു 2018 ജനുവരി 14-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ യോഗം കൂടുന്നതാണ്. ഭദ്രാസനത്തിലെ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും സേവന സന്നദ്ധരായ ഇടവക അംഗങ്ങളും പങ്കെടുക്കണമെന്ന് കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *