തിരുവനന്തപുരം ഓര്‍ത്തഡോക്‌സ് ക്രിസ്തുമസ് സംഗമം നടന്നു.

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഓര്‍ത്തഡോക്‌സ് ക്രിസ്തുമസ് സംഗമം ബഹു. കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്‌തു. തിരുവനന്തപുരം ഭദ്രസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ മോസ്റ്റ് റവ. ഡോ. ആര്‍. ക്രിസ്തുദാസ് ക്രിസ്‌തുമസ്‌ സന്ദേശം നൽകി. ഭദ്രസന സെക്രട്ടറി ഫാ. പി. ജി. ജോസ്, പ്രോഗ്രാം കണ്‍വീനര്‍ ഫാ. ഗീവര്‍ഗ്ഗീസ് പള്ളിവാതുക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *