അഞ്ചാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് 2017 ഡിസംബര്‍ 17-ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് അഞ്ചാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തപ്പെടുന്നു. ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്നുളള വിശ്വാസികള്‍ അതതു ദേവാലയങ്ങളിലെ ആരാധനയ്ക്കുശേഷം ബഹു.വികാരിമാരുടെ നേതൃത്വത്തില്‍ ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്റര്‍ ചാപ്പലില്‍ എത്തിച്ചേരുന്നതും 11 മണിക്ക് കാതോലിക്കേറ്റ് സെന്റര്‍ ചാപ്പലില്‍ നിന്നും നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത മാര്‍ത്തോമ്മന്‍ സ്മൃതിയാത്ര ഉദ്ഘാടനം ചെയ്യുന്നതും ആയിരിക്കും. വര്‍ണ്ണശബളമായ ഘോഷയാത്ര 12 മണിക്ക് നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്ററില്‍ എത്തിച്ചേരുന്നതാണ്. തുടര്‍ന്ന് നടക്കുന്ന സ്മൃതി സംഗമത്തില്‍ നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ.ഫാ.കുറിയാക്കോസ് വടക്കേടത്ത് മാര്‍ത്തോമ്മന്‍ സ്മൃതി സന്ദേശം നല്‍കും.

Comments

comments

Share This Post

Post Comment