പരുമല സെമിനാരിയിലെ ജനന പെരുന്നാൾ ശുശ്രുഷകൾക്കു പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു

പരുമല : പരുമല സെമിനാരിയിലെ ജനന പെരുന്നാൾ ശുശ്രുഷകൾക്കു മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു ,

നമ്മുടെ ജീവിതത്തിൽ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ദൈവം തമ്പുരാൻ ഉദ്ദേശിക്കുന്ന രീതിയിൽ ആയിരിക്കണം ,ഇന്ന് ക്രിസ്തുമസിന് വേണ്ടി ധാരാളം പണം ചിലവാക്കാറുണ്ട് അതെ സമയം ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവർ നമ്മുടെ ഇടയിലുണ്ട് ഇത് രണ്ടും നമ്മുടെ മുൻപിൽ കാണാൻ പറ്റും,
കാലിത്തൊഴുത്തില്‍ പുല്‍ത്തൊട്ടിയിലാണ് യേശു ഭൂജാതനായതെന്ന വസ്തുത മറന്ന് ക്രിസ്തുമസ് ആഘോഷങ്ങള്‍ വാണിജ്യവത്ക്കരിക്കുകയും ആര്‍ഭാടമാക്കുകയും ചെയ്യരുത്. അഭയാര്‍ത്ഥികള്‍, അനാഥര്‍, ആലംബഹീനര്‍, ദുരന്തബാധിതര്‍, എന്നിവരെ കൂടി പരിഗണിച്ചു വേണം യേശുവിന്‍റെ ജന്മദിനം ആചരിക്കാനെന്ന് പരിശുദ്ധ ബാവാ ക്രിസ്തുമസ് സന്ദേശത്തിൽ ഓര്‍മ്മിപ്പിച്ചു

video:

Comments

comments

Share This Post

Post Comment