കോട്ടയം: തെരുവിന്റെ മക്കൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് സ്നേഹസാഗരം ദിയസ്സ്കോറോസ് തിരുമേനി. കുഴിമറ്റം സെൻറ് ജോർജ് യുവജനപ്രസ്ഥാനത്തിന്റ് ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ് സന്ധ്യ Heavenly Night കുഴിമറ്റം ബഥനി ആശ്രമത്തിൽ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത .നി.വ.ദി.ശ്രീ. ഡോ. യൂഹാനോൻ മാർ ദിയസ്കൊറോസ് തിരുമേനി ഉൽഘാടനം ചെയ്തു. കുഴിമറ്റം ബഥനി പ്രത്യാശ ഭവൻ അന്തേവാസികൾക്കൊപ്പം ആണ് തിരുമേനി ഈ വർഷത്തെ ക്രിസ്തുമസ് സന്ധ്യാ ആഘോഷിച്ചത്. തുടർന്നു കുഴിമറ്റത്തെ യുവജനപ്രസ്ഥാനം പ്രവർത്തകർക്കൊപ്പം ക്രിസ്തുമസ് രാത്രിയിൽ കോട്ടയം നഗരത്തിൽ തെരുവിൽ അന്തി ഉറങ്ങുന്നവർക്ക് പുതപ്പ്, തോർത്ത്, രാത്രി ഭക്ഷണം, കേക്ക് എന്നിവ തിരുമേനി നൽകി ക്രിസ്തുമസ് മധുരം പരിപാടിക്ക് നേതൃത്വം നൽകി .
You Are Here:
Home
→ തെരുവിന്റെ മക്കൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് സ്നേഹസാഗരം ദിയസ്സ്കോറോസ് തിരുമേനി