ദേവലോകം പെരുന്നാള്‍ സമാപിച്ചു

ദേവലോകം പെരുന്നാള്‍ സമാപിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിട്ടുളള പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടന്നു. സഭയിലെ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരായിരുന്നു. കൂര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രസംഗം നടത്തി. സഭയുടെ മാധ്യമവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ ചുമതലയില്‍ പ്രസിദ്ധീകരിക്കുന്ന ഓര്‍ത്തഡോക്സ് “ന്യൂസ് ലെറ്റര്‍” ആദ്യപ്രതി കുര്യാക്കോസ് മാര്‍ ക്ലീമിസിന് നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

ഇസഡ് എം. പാറേട്ട് രചിച്ച കൂനന്‍ കുരിശ് സത്യം കെ.വി. മാമ്മന്‍ രചിച്ച മലങ്കരയിലെ കാതോലിക്കാമാര്‍ എന്നീ ഗ്രന്ഥങ്ങളുടെ പുന:പ്രസിദ്ധീകരണം അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന് കോപ്പികള്‍ നല്‍കി സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ഫാ. എം.കെ. കുര്യന്‍, ഫാ. അലക്സ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *