നവീകരിച്ച ബ്രഹ്മാവർ കത്തീഡ്രലിന്റെ കൂദാശ ജനുവരി 11 ,12 തീയതികളിൽ – ശുശ്രൂഷകള്‍ ഗ്രീഗോറിയന്‍ ടി.വി ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്

ഉടുപ്പി (കർണാടക ): നവീകരിച്ച ബ്രഹ്മവാർ കത്തീഡ്രലിന്റെ കൂദാശ ജനുവരി 11 ,12 തീയതികളിൽ നടക്കും . പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ശുശ്രുഷകൾക്കു മുഖ്യ കാർമികത്വം നൽകും പരിശുദ്ധ സഭയിലെ അഭിവന്ദ്യ മെത്രപൊലീത്തമാരായ യാക്കോബ് മാർ ഏലിയാസ്
( ബ്രഹ്മാവർ ഭദ്രാസനം ), ഗീവർഗീസ് മാർ കൂറിലോസ് ( ബോംബെ ഭദ്രാസനം) ജോസഫ് മാർ ദിവന്നാസിയോസ്
( കൽക്കട്ട ഭദ്രാസനം ) ഗീവർഗീസ് മാർ യൂലിയോസ്‌ ( അഹമ്മദാബാദ് ഭദ്രാസനം )എബ്രഹാം മാർ സെറാഫിം (ബാംഗ്ലൂർ ഭദ്രാസനം ) സഹകാർമ്മികരായിരിക്കും

11വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് ബ്രഹ്മാവർ ഭദ്രാസന മെത്രാപോലിത്ത യാക്കോബ് മാർ ഏലിയാസ് കൊടിയേറ്റ് കർമ്മം നിർവഹിക്കും , 5 മണിക്ക് പരിശുദ്ധ കത്തോലിക്കാ ബാവയ്‌ക്കും അഭിവന്ദ്യ മെത്രപൊലീത്തമാർക്കും സ്വീകരണം , തുടർന്ന് സന്ധ്യ പ്രാർത്ഥനയോടെ തുടങ്ങുന്ന കൂദാശ ശുശ്രുഷകളുടെ ഒന്നാം ഭാഗം പൂർത്തീകരിക്കും വെള്ളിയാഴ്ച്ച രാവിലെ 5 .30 മണിക്ക് രാത്രി പ്രാർത്ഥന ,6 മണിക്ക് പ്രഭാത പ്രാർത്ഥന ,7 മണിക്ക് കൂദാശയുടെ രണ്ടാം ഭാഗത്തിന്റെ പൂർത്തീകരണം , 8 .30 മണിക്ക് വിശുദ്ധ കുർബാന ,ബ്രഹ്മാവർ ഭദ്രാസന മെത്രാപോലിത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനിയുടെ അധ്യക്ഷതയിൽ 11 .30 മണിക്ക് ചേരുന്ന പൊതുസമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും , കർണാടക ആഭ്യന്തര വകുപ്പ് മന്ത്രി രാമലിംക റെഡ്‌ഡി , കെ ജെ ജോർജ് ( ബാംഗ്ലൂർ ടൗൺ ഡെവലൊപ്മെന്റ് ആന്റ് ടൗൺ പ്ലാനിംഗ് മന്ത്രി – കർണാടക ),പ്രമോദ് ( ഉഡുപ്പി ജില്ലയുടെ ചുമതല ഫിഷറീസ് യൂത്ത് സർവീസ്സ്‌ മന്ത്രി – കർണാടകം ) സഭാ സ്ഥാനികളായ അൽമായ ട്രസ്റ്റി ജോർജ് പോൾ , വൈദിക ട്രസ്റ്റി ഫാ ഡോ എം ഓ ജോൺ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ തുടങ്ങി അനവധി വിശിഷ്ടാഥിതികൾ സമ്മേളനത്തിൽ പങ്ക്കെടുക്കും

ശുശ്രൂഷകള്‍ ഗ്രീഗോറിയന്‍ ടി.വി. ഫേസ്ബുക്ക് പേജ് www.facebook.com/OrthodoxChurchTV ലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്

Comments

comments

Share This Post

Post Comment