പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 12-ാം ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 21 മുതല്‍ 26 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ ആചരിക്കും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 12-ാം ഓര്‍മ്മപ്പെരുന്നാള്‍ 21 മുതല്‍ 26 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ ആചരിക്കും. 21 ന് എട്ടിന് അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് കൊടിയേറ്റ്, 1 മണിക്ക് പ്രസംഗ മത്സരവും, എക്കാറ മത്സരവും. 4 മണിക്ക് എക്യൂമെനിക്കല്‍ സമ്മേളനം: വിവിധ സഭാമേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്നു. 22 തിങ്കളാഴ്ച്ച 10 മണിക്ക് പരുമല സെന്‍റ് ഗ്രീഗോറിയോസ് കാര്‍ഡിയോ വാസ്ക്കുലര്‍ സെന്‍ററും, ഭരണിക്കാവ് വൈദ്യധര്‍മ്മ ആയൂര്‍വേദ ആശുപത്രിയും , ശാസ്താംകോട്ട എം.റ്റി.എം.എം ഹോസ്പിറ്റല്‍ നേത്ര, ഡയബറ്റോളജി, ഡന്‍റല്‍ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് ഫാ. സോളുകോശി ധ്യാനപ്രസംഗം നടത്തും. 23 ചൊവ്വാഴ്ച്ച 10 മണിക്ക് സഭാ മാനവശേഷി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മാനസിക ശാരീരിക ആരോഗ്യം ആത്മീയതയിലൂടെ ഒരു അന്വേഷണം എന്ന വിഷയത്തെപ്പറ്റി സെമിനാര്‍ നടക്കും. വൈകിട്ട് ഫാ. എബി ഫിലിപ്പ് ധ്യാനപ്രസംഗം നടത്തും. 24 ന് പ്രാര്‍ത്ഥനായോഗം, സുവിശേഷസംഘം, മര്‍ത്തമറിയം സമാജം എന്നിവയുടെ നേതൃത്വത്തില്‍ ധ്യാനം നടക്കും. അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. അഭി. യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. 25 ന് അഭി. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. രാജ്യസഭാംഗം അഡ്വ.കെ. സോമപ്രസാദ് , അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. എം.ഒ. ജോണ്‍, ജോര്‍ജ് പോള്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ശ്രീ.കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അവാര്‍ഡ്ദാനം നടത്തും. തുടര്‍ന്ന് ശ്രീ.കൊല്ലം പണിക്കര്‍ രചിച്ച ബാവായെക്കുറിച്ചുളള മ്യൂസിക്കല്‍ ആല്‍ബത്തിന്‍റെ പ്രകാശനം നടക്കും. വൈകിട്ട് 6 ന് സന്ധ്യാനമസ്കാരം തുടര്‍ന്ന് അഭി. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ അനുസ്മരണ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്. 26 ന് രാവിലെ 8 മണിക്ക് നടക്കുന്ന വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും, അഭി. തിരുമേനിമാരും നേതൃത്വം നല്‍കും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹീക വാഴ്വ്, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.

Comments

comments

Share This Post

Post Comment