കോട്ടയം ചെറിയപളളി – മഹാ ഇടവകയുടെ 439ാം വലിയ പെരുന്നാളും ഇടവക ദിനവും 2018 ജനുവരി 7 മുതൽ 15 വരെ

കോട്ടയം ചെറിയപളളി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് മഹാഇടവകയുടെ 439-ാമത് വാര്‍ഷിക ആഘോഷവും ഇടവകദിനവും, വിത്തുകള്‍ക്കുവേണ്ടി വി.ദൈവമാതാവിന്‍റെ പെരുന്നാളും സംയുക്തമായി ആചരിക്കുന്നതാണ്. 7 ന് വി. കുര്‍ബ്ബാനന്തരം വികാരി. ഫാ. പി.എ. ഫിലിപ്പ് പെരുന്നാള്‍ കൊടിയേറ്റി. കാന്‍സര്‍ രോഗികള്‍ക്ക് മരുന്നും സാമ്പത്തികസഹായവും നല്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുളള څസുകൃതംچ എന്ന പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെട്ടു. 12 വെളളി 6 മണിക്ക് സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ ഉണ്ടായിരിക്കും. പടിഞ്ഞാറെ കല്‍ക്കുരിശ്, ഉപ്പൂട്ടില്‍ കവല, പുത്തന്‍പളളി, കുരിശു പളളി, അങ്ങാടി, അറുത്തൂട്ടികവല, ചാലുകുന്ന് എന്നീ ഭാഗങ്ങളിലൂടെ പോയി തിരികെ ചെറിയപളളിയില്‍ എത്തിച്ചേരും വിധമാണ് റാസയുടെ ക്രമീകരണം. തുടര്‍ന്ന് ആശീര്‍വാദവും, ആകാശവിസ്മയക്കാഴ്ച്ചയും ഉണ്ടായിരിക്കും. 13 ശനിയാഴ്ച്ച 6 മണിക്ക് സന്ധ്യാ നമസ്ക്കാരത്തെ തുടര്‍ന്ന് ഗാനശൂശ്രൂഷയും ഫാ.അലക്സ് ജോണ്‍ (ദേവലോകം അരമന) നയിക്കുന്ന സുവിശേഷയോഗവും ഉണ്ടായിരിക്കും. 14, ഞായര്‍ രാവിലെ 6.30 ന് പ്രഭാതനമസ്ക്കാരത്തെ തുടര്‍ന്ന് 7.30 ന് സമൂഹബലി ഉണ്ടായിരിക്കും. വെരി റവ. സി.ജെ പുന്നൂസ് കോറെപ്പിസ്ക്കോപ്പ, ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി, ഫാ. വര്‍ഗീസ് സക്കറിയാ, ഫാ. ജോസഫ് കുര്യന്‍ എന്നിവര്‍ സമൂഹബലിക്ക് നേതൃത്വം നല്‍കും. പൗരോഹിത്യസുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന മുന്‍വികാരിയും ഇടവകാംഗവുമായ വെരി.റവ. സി.ജെ.പുന്നൂസ് കോര്‍എപ്പിസ്ക്കോപ്പായെ ആദരിക്കും. ആശീര്‍വാദം, കൈമുത്ത് എന്നിവയ്ക്കുശേഷം പ്രഭാതഭക്ഷണം. തുടര്‍ന്ന് വിത്തുകളുടെ പെരുന്നാളിനോടനുബന്ധിച്ച് ഇടവകാംഗങ്ങളുടെ ഭവനങ്ങളില്‍ നിന്ന് ശേഖരിച്ച ആദ്യഫല/കൃഷി ഉല്പന്നങ്ങളുടെ ലേലം- 11 മണി മുതല്‍ ഇടവകദിനാഘോഷത്തിന്‍റെ ഭാഗമായുളള കലാകായികമത്സരങ്ങള്‍ നടക്കും. സെന്‍റ് മേരീസ് സെന്‍ട്രല്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും, ചെറിയ പണി സണ്‍ഡേസ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 1 മണിക്ക് സ്നേഹവിരുന്ന്. തുടര്‍ന്ന് 13-ാമത് അഖിലകേരള ക്രൈസ്തവ ഗായകസംഘ മത്സരം നടക്കും. 4.30 മുതല്‍ കോട്ടയം څകോമഡി സ്റ്റാര്‍സ്چ അവതരിപ്പിക്കുന്ന കോമഡി ഷോ. ഇടവകയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ എന്‍ഡോവ്മെന്‍റുകളുടെ വിതരണവും കായിക- കലാമത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കുളള സമ്മാനദാനവും തുടര്‍ന്ന് നടക്കും. 6.30 ന് സന്ധ്യാനമസ്ക്കാരത്തോടെ ഇടവകദിനാഘോഷം സമാപിക്കും.

15 ന് വിത്തുകള്‍ക്കു വേണ്ടിയുളള വി.ദൈവമാതാവിന്‍റെ പ്രധാനപെരുന്നാള്‍ രാവിലെ 7.30 ന് പ്രഭാതനമസ്ക്കാരത്തോടെ ആരംഭിക്കും. തുടര്‍ന്നുളള വി.കുര്‍ബ്ബാനയ്ക്ക് ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് പ്രധാനകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പളളിയില്‍ നിന്ന് ഉപ്പൂട്ടില്‍ കവലയിലേക്കും തിരിച്ചുമുളള പ്രദക്ഷിണം ഉണ്ടായിരിക്കും. ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, കൈമുത്ത്, ഇവയോടുകൂടി പെരുന്നാള്‍ സമാപിക്കും. ഇടവകദിനാഘോഷങ്ങള്‍ക്കും പെരുന്നാള്‍ ചടങ്ങുകള്‍ക്കും വികാരി ഫാ. പി.എ ഫിലിപ്പ്, ട്രസ്റ്റി പി.ടി. പൗലോസ്, സെക്രട്ടറി അജിത്ത് കുര്യന്‍ ഇവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു

Comments

comments

Share This Post

Post Comment