വളഞ്ഞവട്ടം സെന്റ്‌ മേരിസ് പള്ളി കൂദാശ – 2018 ജനുവരി 19 ,20 തീയതികളിൽ

 

മലങ്കര സഭയുടെ പ്രഘ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ തൃക്കരകളാൽ സ്ഥാപിതമായ വളഞ്ഞവട്ടം സെന്റ്‌ മേരിസ് പള്ളി സഭയ്ക്ക് അഭിമാനവും ദേശത്തിനു വിളക്കുമാണ് , പരിശുദ്ധ ദൈവമാതാവിന്റെ പ്രേത്യേക മധ്യസ്ഥതയിൽ അനുഗ്രഹം ചൊരിയ്യുന്ന ദൈവാലയം, ബലവത്തായി പുനർ നിർമ്മിക്കുക എന്നത് ഇടവക ജനങ്ങളുടെ തീവ്രമായ ആഗ്രഹവും പ്രാർത്ഥനയുമായിരുന്നു, വർണനാതീതമായ ദൈവാനുഗ്രഹത്താൽ , പുതിയ ദൈവാലയം പൂർത്തീകരിക്കപ്പെടുകയാണ് , 2018 ജനുവരി 19 ,20 തീയതികളിലായി ,പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും ഭദ്രാസന മെത്രാപോലിത്ത അഭി : യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ,ഇടവകാഗവും കൽക്കട്ട ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭി: ഡോ ജോസഫ് മാർ ദിവന്നാസിയോസ് , ഇടുക്കി ഭദ്രാസന മെത്രപൊലീത്ത അഭി ;മാത്യൂസ് മാർ തേവോദോസിയോസ് , മദ്രാസ് ഭദ്രാസന മെത്രപൊലീത്ത അഭി ; ഡോ യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് എന്നീ പിതാക്കന്മാരുടെ സഹകാർമികത്വത്തിലും പുതിയ ദൈവാലയത്തിന്റെ മൂറോൻ കൂദാശ നിർവഹിക്കുന്നു ,

കൂദാശയോട് അനുബന്ധിച്ചു , ഒരുക്ക ധ്യാനം , ജനുവരി 13 ശനിയാഴ്ച്ച 3 .30 ന് പത്തനാപുരം മൗണ്ട് താബോർ ദയറായിൽ നിന്ന് പതാക ഘോഷയാത്ര ,ജനുവരി 14 ഓഫിസ് സമുച്ചയത്തിന്റെയും ,കൊടിമരത്തിന്റെയും കൂദാശ, ജനുവരി 18 വ്യാഴാഴ്ച്ച മാതൃ ദൈവാലയമായ നിരണം പള്ളിയിൽനിന്നും ദീപശിഖാ പ്രയാണം ( നിരണം പള്ളിയിൽ നിന്നാരംഭിച്ചു മാവേലിക്കര സെന്റ് പോൾസ് മിഷൻ സെന്ററിൽ ഭാഗ്യ സ്മരണാർഹനായ അഭി ഒസ്താസ്തിയോസ് തിരുമേനിയുടെ കബറിങ്കൽ ദൂപ പ്രാർത്ഥനക്കു ശേഷം ഇടവക സ്ഥാപകനും മലങ്കര സഭയുടെ പ്രഘ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ കബറിൽ പ്രാർത്ഥന നടത്തി വിവിധ ദൈവാലയങ്ങളിലെ സ്വീകരണത്തിന് ശേഷം ദൈവാലയത്തിൽ എത്തി ചേരുന്നു )

ജനുവരി 19 വെള്ളിയാഴ്ച്ച 3 .30 ന് നിരണം പള്ളിയുടെ ആലംതുരുത്തിയിലെ കുരിശടിയിൽ നിന്നും പരിശുദ്ധ കാതോലിക്കാ ബാവയെയും അഭി മെത്രപൊലീത്തമാരെയും സ്വീകരിച് ആനയിക്കുന്നു , 5 .30 ന് സന്ധ്യാ നമസ്ക്കാരവും ദൈവാലയ കൂദാശയുടെ ആദ്യഘട്ടവും ,ഒൻപതു മണിക്ക് സ്നേഹ വിരുന്ന് ,
ജനുവരി 20 ന് രാവിലെ 6 .30 ന് വിശുദ്ധ ദൈവാലയ കൂദാശയും വിശുദ്ധ കുർബാനയും ,11 മണിക്ക് പൊതു സമ്മേളനം

ഇടവകയുടെ കൺവെൻഷനും പെരുന്നാളും ജനുവരി 21 മുതൽ 27 വരെ ഭക്‌തി പൂർവ്വം ആചരിക്കുന്നു

Comments

comments

Share This Post

Post Comment