മലങ്കര ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാന കേന്ദ്ര കലാമേള “ജ്വാല 2018”

 

ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാന കേന്ദ്ര കലാമേള “ജ്വാല 2018” പുത്തൻകാവ് സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ആരംഭിച്ചു.
ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. തോമസ് മാർ അത്താനാസ്യോസ് ഉദ്ഘാടനം നിർവഹിച്ചു. ഓരോ വ്യക്തിക്കും ഈശ്വരൻ നൽകിയിരിക്കുന്ന പരിപൂർണ്ണ വളർച്ചയാണ് വിദ്യാഭ്യാസം. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ സഭയ്ക്കും സഭാമക്കൾക്കും കഴിയണം, അതിനു വേണ്ടി ഈ വേദി മുഖാന്തിരം ആകട്ടെ എന്ന് അഭിവന്ദ്യ തിരുമേനി ആശംസിച്ചു .
യുവജനപ്രസ്ഥാനം പ്രസിഡന്റ്‌ അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. അനിൽ മത്തായി യോഗത്തിൽ മുഖ്യ സന്ദേശം നൽകി. കെ. വൈ. ബിജു യോഗത്തിൽ കൃതജ്ഞത അർപ്പിച്ചു.
യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് തരകൻ അച്ചൻ ജനറൽ സെക്രട്ടറി അജി കെ തോമസ് അച്ചൻ ട്രഷറർ ജോജി പി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment