പരുമല സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സിൽവർ ജൂബിലി നിറവിൽ 

പരുമല : ഉപദേശികടവ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സിൽവർ ജൂബിലി ആഘോഷ സമ്മേളനം ജനുവരി 14 ഞായറാഴ്ച രാവിലെ അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം രാവിലെ 10 മണിക്ക് , അഭിവന്ദ്യ തിരുമേനി അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബഹുമാനപെട്ട കേരള ജലവിഭവ വകുപ്പ് മന്ത്രി അഡ്വ മാത്യു ടി തോമസ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു ,ഭദ്രാസന വൈദിക സെക്രട്ടറി ഫാ അലക്സാണ്ടർ എബ്രഹാം സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ ,മുൻ വികാരിമാരായ ഫാ മത്തായി ഉമ്മൻ ,ഫാ ജോർജ് പനായ്ക്കാമറ്റം ,ഫാ പ്രൊ കുര്യൻ ദാനിയേൽ ,ഇടവകാംഗം ഫാ കുരുവിള മാത്യു ,ശ്രീ ജോൺ ജേക്കബ് വള്ളക്കാലി ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സാം ഈപ്പൻ ,കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷിബു വർഗീസ് ,മുൻ പഞ്ചായത്ത് മെമ്പർ ശ്രീ അനൂപ്‌ കുമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി അംബിക മോഹൻ കുമാർ ,പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ലിജി ആർ .പണിക്കർ ,ശ്രീമതി വിജയലക്ഷ്മി എന്നിവർ സംബന്ധിക്കുന്നു ,

സിൽവർ ജൂബിലി ആഘോഷ സമ്മേളനം ഗ്രിഗോറിയൻ ടി വി യിൽ തത്സമയ സംപ്രേക്ഷണം ചെയ്യുന്നു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *