പുതിയകാവ് പള്ളി പെരുന്നാൾ 2018 ജനുവരി 7 മുതൽ 17 വരെ

മാവേലിക്കര :മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പൗരാണികവുo പ്രശസ്തവുമായ മാവേലിക്കര പുതിയകാവ് സെൻറ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ആണ്ടുതോറും നടത്തി വരാറുള്ള, മലങ്കരസഭക്കായി രക്തസാക്ഷിത്വം വരിച്ച മാർ അഹത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാളും, ഇടവക കൺവൻഷനും 2018 ജനുവരി 7 മുതൽ 17 വരെയുള്ള തീയതികളിൽ

പെരുന്നാളിന് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ടാ ഭദ്രാസനാധിപൻ അഭി. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ, യു. കെ യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ, മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്.

ജനുവരി16 ,17 ( ചൊവ്വ , ബുധൻ ) തീയതികളില്‍ പെരുന്നാൾ ശുശ്രൂഷകള്‍ ഗ്രീഗോറിയന്‍ ടി.വി.യിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നു. ഗ്രീഗോറിയന്‍ ടി.വി.യുടെ വെബ്‌സൈറ്റ് www.gregoriantv.com ഗ്രീഗോറിയന്‍ ആപ്പ് www.gregorianapp.com ഗ്രീഗോറിയന്‍ ടി.വി. ഫേസ്ബുക്ക് പേജ് www.facebook.com/OrthodoxChurchTV ഇവയിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്

Comments

comments

Share This Post

Post Comment