101 മത് മദ്ധ്യ തിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ – 2018 ജനുവരി 19 മുതൽ 25 വരെ

 

അനുഗ്രഹത്തിന്റെയും കൃതാർത്ഥതയുടെയും 100 വർഷങ്ങൾ പിന്നിട്ട് പുരാതനവും പ്രസിദ്ധവുമായ മദ്ധ്യ തിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ 101 മത് വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. തലമുറകളെ സത്യ വിശ്വാസത്തിലും ദൈവിക ബന്ധത്തിലും അടിയുറപ്പിച് നിർത്തിയ കൺവൻഷൻ അനേകായിരങ്ങൾക്കു പ്രകാശം നൽകുന്ന ഒരു വിളക്കുമരമായി ഉയർന്നു നിൽക്കുന്നു 101 മത് കൺവൻഷൻ 2018 ജനുവരി 19 വെള്ളി മുതൽ 25 വ്യാഴം വരെ തീയതികളിൽ മാക്കാംകുന്ന് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ മൈതാനിയിൽ നടത്തപെടുന്നതാണ് ” ജനത്തെ കൂട്ടിവരുത്തുവീൻ , സഭയെ വിശുദ്ധീകരിപ്പീൻ ” – യോവേൽ 2 ;16 എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം ,ഭൗതികമായി മനുഷ്യൻ വളരുന്നതിനോടൊപ്പം അവന്റെ പാപാനുഭവങ്ങളും അതിനനുസൃതമായി വളർന്നുകൊണ്ടിരിക്കുന്ന ആധുനികകാലത്തു യോവേൽ പ്രവാചകന്റെ ശബ്‌ദം പ്രസക്തമാണ്, തങ്ങളുടെ പാപങ്ങളെ കുറിച്ചുള്ള ബോധ്യം ഉണ്ടാകുവാൻ ജനത്തെ കൂട്ടി വരുത്തുവാൻ നൽകുന്ന ആഹ്വാനം പാപബോധം നഷ്ടപെട്ട ഇന്നത്തെ തലമുറക്കുള്ള മുന്നറിയിപ്പാണ്, സഭയുടെയും ദൈവജനത്തിന്റെയും ശുദ്ധികരണം വഴിയാണ് സമൂഹത്തിന്റെ രൂപാന്തരത്തിനു തുടക്കം കുറിക്കേണ്ടത് , യോനാ പ്രവാചകനിലൂടെ നിനവാ നഗരത്തിന് പാപബോധവും രൂപാന്തരവും അതുവഴി തങ്ങൾക്കു വരേണ്ടിയിരിക്കുന്ന വീഴ്ച്ചയിൽ നിന്നുള്ള രക്ഷപെടലും സാധ്യമായതു പോലെ നമ്മുടെ ലോകത്തിന് മാനസാന്തരം എന്ന വ്യതിയാനം ഉണ്ടാകേണ്ടിയിരിക്കുന്നു മനസാന്തരത്തിനു യോഗ്യമായ ഫലം പുറപ്പെടുവിക്കുവാനും വിശുദ്ധികരിക്കപ്പെട്ട ഒരു സമൂഹമെന്ന നിലയിൽ സാക്ഷ്യം വഹിക്കുവാനും നമ്മുടെ കൂടിവരവ് മുഖാന്തിരമായിത്തീരട്ടെ

വിവിധദിവസങ്ങളിൽ അഞ്ചിന്മേൽ കുർബാന ,യുവതിയുവജന സംഗമം ,വനിതാ സംഗമം ,ബാലികാ ബാല സംഗമം, കുടുംബ സംഗമം ,ധ്യാന സുവിശേഷയോഗങ്ങൾ ,എന്നിവ നടത്തപെടുന്നതാണ് , പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി, അഭിവന്ദ്യ തിരുമേനിമാർ ,വന്ദ്യ കോർ എപ്പിസ്‌കോപ്പാമാർ ,വന്ദ്യ റമ്പാച്ചന്മാർ ,ബഹുമാന്യരായ വൈദികർ ,കന്യാസ്ത്രികൾ ,രാഷ്‌ട്രീയ സാമൂഹിക നേതാക്കന്മാർ ,എന്നിവർ കൺവൻഷനു നേത്യത്വം നൽകുന്നതാണ്

കൺവൻഷൻ അനുഗ്രഹപ്രദമാകുവാൻ ബഹു വൈദികരും വിശ്വാസികളും പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുമാറാകണം

Comments

comments

Share This Post

Post Comment