മലങ്കര സഭാരത്‌നം മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 6 മത് ഓർമ്മപ്പെരുന്നാൾ -ഫെബ്രുവരി 10 മുതൽ 17 വരെ

മാവേലിക്കര: ജീവിച്ചാലും മരിച്ചാലും ദൈവം മതി എന്ന് പാടി പഠിപ്പിച്ചു അതിൻപ്രകാരം ജീവിച്ചുകാണിച്ചതിനാൽ ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്‌ഠ നേടിയ സ്നേഹത്തിന്റെ അപ്പോസ്തോലനും ,സാമൂഹിക നീതിയുടെ പ്രവാചകനുമായ മലങ്കര സഭാരത്‌നം ഡോ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 6 മത് ഓർമ്മപ്പെരുന്നാൾ അഭിവന്ദ്യ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന മാവേലിക്കര സെൻറ് പോൾസ് മിഷൻ ട്രെയിനിംഗ് സെന്റർ ചാപ്പലിൽ 2018 ഫെബ്രുവരി 10 ശനി മുതൽ 17 ശനി വരെയുള്ള ദിവസങ്ങളിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു

ഫെബ്രുവരി 10 ശനിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം സൺ‌ഡേസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ ,ഫെബ്രുവരി 11 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ അഭി ഡോ യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന,9 .30 ന് പെരുന്നാൾ കൊടിയേറ്റ്‌, ഉച്ചക്ക് 2.30 ന് അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ ദക്ഷിണമേഖലാ പ്രതിനിധി സമ്മേളനം ,ഫെബ്രുവരി 12 രാവിലെ 10 മണിക്ക് ശുബുക്കോനോ ശുശ്രുക്ഷ , ഫെബ്രുവരി 13 ചൊവ്വാഴ്ച്ച 3 മണിക്ക് മാർ ഒസ്താത്തിയോസ് പ്രഭാക്ഷണ പരമ്പര ,ഫെബ്രുവരി 14 ബുധൻ രാവിലെ 10 മണിക്ക് ആത്‌മീയ സംഘടനകളുടെ സംയുക്ത സംഗമം ,ഫെബ്രുവരി 15 വ്യാഴം രാവിലെ 10 മണിക്ക് എം റ്റി സി കുടുംബ സംഗമം ,ഫെബ്രുവരി 16 വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് പുതിയകാവ് കത്തീഡ്രലിൽ നിന്നും പദയാത്ര 9 .30 ന് ഐനാംസ് സമ്മേളനം & സ്‌നേഹ സന്ദേശം രജത ജൂബിലി സമാപനം,4 മണി മുതൽ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പദയാത്രികർക്കു സ്വീകരണം, 5 മണിക്ക് സ്നേഹസന്ദേശത്തിന്റെ നീതിർത്വത്തിൽ സംഗീതാർച്ചന , 6 മണിക്ക് സന്ധ്യാനമസ്‌കാരം 7 മണിക്ക് മാർ ഒസ്താത്തിയോസ് അനുസ്‌മരണ പ്രഭാക്ഷണം, 8 .30 ന് പ്രദക്ഷിണം അതിന് ശേഷം സ്നേഹവിരുന്ന് ,പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി 17 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരം 8 മണിക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന,9 .30 ന് പുസ്‌തക പ്രകാശനം , തുടർന്ന് സമ്മാനദാനം , 10 മണിക്ക് കബറിങ്കൽ ദൂപപ്രാർത്ഥന, ആശിർവാദം ,കൈമുത്തു കോടിയിറക്ക് , നേർച്ചവിളമ്പ്

ഏവരും നേർച്ച കാഴ്ചകളോട് കൂടി വന്ന് പെരുന്നാൾ ശുശ്രുഷകളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുമാറാകണം

Comments

comments

Share This Post

Post Comment