ധീരജവാൻ സാം ഏബ്രഹാമിന്റെ സംസ്കാരം ജനുവരി 22 ന്പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ

മാവേലിക്കര : ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ വെ‍ടിവയ്പിൽ വീരമൃത്യു വരിച്ച കരസേന ലാൻസ് നായിക് സാം ഏബ്രഹമിന്റെ (35) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് വസതിയിലെ ശുശ്രൂഷയ്ക്ക..ശേഷം പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ

മൃതദേഹം ഇന്നു രാവിലെ ഡൽഹി വിമാനത്താവളത്തിലും രാത്രി എട്ടു മണിയോടെ.തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെപ്രത്യേക ആംബുലൻസിൽ രാവിലെ ഒൻപതു മണിയോടെ മാതൃവിദ്യാലയമായ മാവേലിക്കര.ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിൽ എത്തിച്ചു പൊതുദർശനത്തിനു വയ്ക്കും. തുടർന്നു.വിലാപയാത്രയായി വീട്ടിലെത്തിക്കും.ജമ്മുവിലെ അഖ്നൂർ സുന്ദർബനിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40ന് ആണു സാം വെടിയേറ്റു മരിച്ചത് മാവേലിക്കര പുന്നമൂട് പോനകം തോപ്പിൽ ഏബ്രഹാം ജോണിന്റെയും സാറാമ്മയുടെയും മകനാണ് 

Comments

comments

Share This Post

Post Comment