തൃക്കുന്നത്ത് സെമിനാരി ഹൈക്കോടതി കോടതിവിധി സ്വാഗതം ചെയ്യുന്നു – പരിശുദ്ധ കാതോലിക്കാ ബാവാ

കൊച്ചി :ആലുവാ തൃക്കുന്നത്ത് സെമിനാരി സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും നീതിന്യായ വ്യവസ്ഥയ്ക്കും സഭാ ഭരണഘടനയ്ക്കും വിധേയമായി സഭാ ഭരണനിര്‍വ്വഹണത്തില്‍ ഏവരും സഹകരിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇതൊരു ദൈവ നടത്തിപ്പായി കാണുന്നുവെന്ന് ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസും ആവര്‍ത്തിച്ചുളള കോടതി വിധികളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് ക്രമസമാധാന നില തകരാറിലാക്കാതെ പളളികളില്‍ ആരാധന സൗകര്യം സൃഷ്ടിക്കാന്‍ ഏവരും സഹകരിക്കണമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും ആഹ്വാനം ചെയ്തു.

2017 ജൂലൈ 3-ാം തീയതിയിലെ സുപ്രീംകോടതി വിധി പ്രകാരം ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ സമാന്തര ഭരണം അനുവദനീയമല്ലെന്നും യാക്കോബായ വിഭാഗം ശ്രേഷ്ഠ കാതോലിക്കായ്ക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും അവിടെ പ്രവേശിക്കാന്‍ അനുവാദമില്ലെന്നും കോടതി വിധിച്ചു. തൃക്കുന്നത്ത് സെമിനാരി പളളി പാരീഷ് ചര്‍ച്ച് അല്ല. 1934 ലെ സഭാ ഭരണഘടനയാണ് അവിടെയും ബാധകം. അഡ്വക്കേറ്റ്മാരായ ശ്രീകുമാര്‍, പോള്‍ കുര്യാക്കോസ്, പി.ആര്‍. കൃഷ്ണനുണ്ണി എന്നിവരാണ് ഓര്‍ത്തഡോക്സ് സഭയ്ക്കു വേണ്ടി ഹാജരായത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *