ധീരജവാന് കണ്ണീരുറഞ്ഞു ജന്മനാടിന്റെ യാത്രാമൊഴി

മാവേലിക്കര : ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ട കരസേനയിലെ ലാൻസ് നായിക് സാം ഏബ്രഹാമിന്റെ (35) സംസ്ക്കാരം ഇന്ന് പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടന്നു, ധീരജവാനെ ഒരുനോക്ക് കാണുവാൻ നാടിന്റെ നാനാഭാഗത്തു നിന്നും പതിനായിരങ്ങൾ പരിശുദ്ധ ദൈവാലയത്തിലേക്കു ഒഴുകിയെത്തി.

ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തു എത്തിച്ച സാമിന്റെ മൃതദേഹം ഇന്ന് രാവിലെ ഒൻപതര കഴിഞ്ഞു മാവേലിക്കരയിൽ കൊണ്ടുവന്നു മാതൃ വിദ്യാലയമായ ബിഷപ്പ് ഹോഡ്‌ജസിൽ രാവിലെ പൊതുദർശനത്തിനു വെച്ചതിനു ശേഷം വിലാപയാത്രയായി വീട്ടിലെത്തിച്ചു അതിനുശേഷം നാടിനു യാത്രാമൊഴിയേകി ദൈവാലയത്തിലേക്കു,ദൈവാലയത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ നടന്ന ശുശ്രുഷക്ക് അഭിവന്ദ്യ മെത്രപൊലീത്തമാരും വൈദികരും സഹ കാർമികത്വം വഹിച്ചു,നമ്മുടെ ഇന്ത്യ മഹാ രാജ്യത്തിന് വേണ്ടി സാം സ്വന്തം ജീവനെ ബലിയർപ്പിച്ചു അതിന്റെ വേദനയും ദുഃഖവും ഈ രാജ്യത്തിനും കേരള സംസ്ഥാനത്തിനും മലങ്കര സഭയ്ക്കും ഉള്ളതിനേക്കാൾ എത്രയോ വലുതാണ് സ്വന്ത കുടുംബത്തിനുള്ളതെന്നുള്ളത് ഓർക്കപ്പെടുവാൻ വളരെ പ്രയാസമുള്ള സംഗതിയാണ് പക്ഷേ സാം നമ്മുടെ ജീവൻ നില നിർത്താൻ വേണ്ടി സ്വന്ത ജീവൻ നൽകുകയായിരുന്നു എന്നുള്ളത് നാം മറന്നു പോകരുതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചന സന്ദേശത്തിൽ അറിയിച്ചു ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും സഭയുടെ അനുശോചനം അറിയിക്കുകയും ചെയ്‌തു,വിവിധ രഷ്‌ട്രിയ സാമുദായിക നേതാക്കന്മാർ അനുശോചനം അറിയിച്ചു, പള്ളിയിലെ ശുശ്രുഷകൾക്കു ശേഷംപതിനായിരങ്ങളെ സാക്ഷിയാക്കി കരസേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു,

പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് പള്ളിയുടെ സെമിത്തേരിയിൽ ,പള്ളി വളപ്പിൽ സാം നാലാം ക്ലാസ് വരെ പഠിച്ച സ്വവിദ്യാലയത്തിന് കിഴക്കു വശത്തു നാടിന്റെ ധീരജവാന് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ
എല്ലാ സൈനിക ബഹുമതികളോടെയും,സംസഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയും സംസ്‌കാരം നടന്നു

പതിനായിരങ്ങൾ ധീര ജവാന് യാത്രാമൊഴിയേകി… പ്രണാമം

Comments

comments

Leave a Reply

Your email address will not be published. Required fields are marked *