ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ പരിശുദ്ധ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാൾ – 2018 ജനുവരി 21 മുതൽ 26 വരെ 

ആലുവ: ആലുവ തൃക്കുന്നത്ത് സെമിനാരി സെന്റ് മേരീസ് പള്ളിയിൽ അഭിവന്ദ്യ പിതാക്കൻമാരുടെ ഓർമ്മപ്പെരുന്നാൾ – 2018 ജനുവരി 21 മുതൽ 26 വരെ പ്രധാന ഓർമ്മപ്പെരുന്നാൾ ദിനമായ ജനുവരി 26-ാം തീയതി രാവിലെ 8 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസുകൊണ്ട് വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു. നാൽപ്പതു വർഷങ്ങൾക്കു ശേഷമാണ് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നത് . എല്ലാ വിശ്വാസികളും വി.കുർബ്ബാനയിലും തുടർന്ന് നടക്കുന്ന ധൂപപ്രാർത്ഥനയിലും പ്രദിക്ഷണത്തിലും നേർച്ച സദ്യയിലും ഏവരും നേർച്ച കാഴ്ചകളോട് കൂടി വന്ന് പെരുന്നാൾ ശുശ്രുഷകളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുമാറാകണം

Comments

comments

Share This Post

Post Comment