സുഗതകുമാരി നാടിന്റെ നന്മ വൃക്ഷം

ശതാഭിഷിക്തയായ കവി സുഗതകുമാരിയെ പരിശുദ്ധ കാതോലിക്ക ബാവ സന്ദർശിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
സഭയുമായിട്ടും, കാലം ചെയ്ത തെയോഫിലോസ് തിരുമേനി ആയിട്ടുമുള്ള ദീർഘകാല ബന്ധം പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
രക്ത ബന്ധമുള്ള അനുജൻ എന്നാണ് ടീച്ചർ തെയോഫിലോസ് തിരുമേനിയെ വിശേഷിപ്പിച്ചത്.
പിറന്നാൾ സമ്മാനമായി തുളസി ചെടിയും, പുസ്തകങ്ങളും പരിശുദ്ധ പിതാവ് സുഗതകുമാരി ടീച്ചർക്ക് നൽകിയപ്പോൾ ടീച്ചർ തന്നെ എഴുതിയ പുസ്തകമാണ് ബാവാ തിരുമേനിക്ക് ടീച്ചർ സമ്മാനിച്ചത്.

ഒരു മണിക്കൂറോളം നീണ്ട സൗഹൃദ സന്ദർശനത്തിൽ ഫാ: ഗീവർഗ്ഗീസ് മേക്കാട്ട്, ചെറിയാൻ തോമസ്, മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, ഡാനിയേൽ മാത്യു ,ഡീക്കൺ സജയ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Comments

comments

Share This Post

Post Comment