പരുമല തിരുമേനിക്ക് ഗാനാർച്ചന

കോട്ടയം : പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും ആസ്‌പദമാക്കി സംഗത സംവിധായകൻ ആലപ്പി രംഗനാഥ്‌ രചിച്ചു ഈണം പകർന്ന പരുമല സ്‌മൃതി കീർത്തനാഷ്ടകം മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്‌ക്കു മുൻപാകെ സമർപ്പിച്ചു ദേവലോകം കാതോലിക്കേറ്റ് അരമന മുറ്റത്തു സംഘടിപ്പിച്ച ഗാനസന്ധ്യയിലാണ് കീർത്തനാഷ്ടകം സമർപ്പിച്ചത് , സംഗീതജ്ഞരായ പ്രണവം ഡോ ശങ്കരൻ നമ്പൂതിരി, ബിനു ആനദ് ,സിസ്‌റ്റർ ജൂലി എന്നിവരാണ് കീർത്തനം ആലപിച്ചത്,ചേർത്തല സുനിൽ (വയലിൻ), ബാലകൃഷ്‌ണ കമ്മത്ത്‌ (മൃദംഗം) മാത്തൂർ ഉണ്ണിക്കൃഷ്ണൻ (ഘടം),പറവൂർ ഗോപകുമാർ (മുഖർശംഖ് )എന്നിവർ പക്കമേളം ഒരുക്കി,ബൈബിൾ അടിസ്ഥാനമാക്കി കർണാടക സംഗീത ശൈലിയിൽ രൂപപ്പെടുത്തിയ കീർത്തനങ്ങളും വർണവും കൂടി ഇവർ അവതരിപ്പിച്ചു, സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് ,ഡോ സഖറിയാസ് മാർ നിക്കോളോവോസ് , ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത എന്നിവർ സന്നിഹിതരായിരുന്നു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *