ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ പ്രധാന കവാടത്തിനരികെയുളള ശീര്‍ഷകഫലകത്തില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുകയും പ്രകോപനമുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത യാക്കോബായ വിഭാഗം തീവ്രവാദികളുടെ നടപടിയില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ മീഡിയ ആദ്യക്ഷൻ അഭി.ഡോ പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്ത ശക്തമായ പ്രതിഷേധം രേഖപെടുത്തി… അസഹിഷ്ണുത ഉള്ള ഒരു സൂമഹമായി വിഘടിത സമൂഹം മാറി എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ബാലിശമായ പ്രേവർത്തികൾ.. സ്പർദ്ധ വളർത്താനും അക്രമം അഴിച്ചുവിട്ട് സമാധാനം തകർക്കാനും മനപ്പൂർവ്വം ശ്രമിച്ചരെ പോലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധം രേഖപ്പെടുത്തി. ഈ തരത്തിലുളള സാമൂഹ്യ വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാനുളള സത്വര നടപടികള്‍ കൈക്കൊളളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *