നവതിയുടെ നിറവിൽ ആചാര്യശ്രേഷ്ടൻ മലങ്കര സഭാ ഗുരുരത്‌നം ഫാ ടി ജെ ജോഷ്വ

കോട്ടയം:ആറ് പതിറ്റാണ്ടുകാലം മലങ്കര സഭയിലെ വൈദിക വിദ്യാർത്ഥികൾക്ക്‌ വിശുദ്ധ വേദപുസ്തകരഹസ്യങ്ങളെ പകർന്ന് നൽകിയ ആചാര്യസ്രേഷ്ടൻ , പരിശുദ്ധ സഭയുടെ വേദശാസ്‌ത്ര മേഖലയെ ഉൾക്കനമുള്ള രചനകൾ കൊണ്ട് സമ്പുഷ്ടമാക്കിയ പ്രതിഭാശാലിയായ എഴുത്തുകാരൻ , ജനലക്ഷങ്ങൾക്കു സ്വാന്തനത്തിന്റെ തൂവൽ സ്പർശം നൽകുന്ന മലങ്കര സഭയുടെ സ്വർണനാവു എന്നീ നിലകളിൽ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന മലങ്കര സഭാ ഗുരുരത്‌നം ഫാ ടി ജെ ജോഷ്വ ജീവിത യാത്രയിൽ ഒൻപതു പതിറ്റാണ്ടു പൂർത്തീകരിക്കുകയാണ് അദ്ദേഹത്തിന്റെ നവതിയോടനുബന്ധിച്ചു 2018 ഫെബ്രുവരി 13 ചൊവ്വാഴ്ച്ച 3 .30 പി എം ന് കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ വെച്ച് ബന്ധു മിത്രാദികളും ശിഷ്യ സമൂഹവും ചേർന്ന് സഭാതലത്തിൽ ഒരു സ്നേഹസംഗമം ക്രമീകരിക്കുന്നു ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ഏവരെയും ഹൃദയ പൂർവം സ്വാഗതം ചെയ്യുന്നു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *