ഫാ. ഡോ. ടി. ജെ. ജോഷ്വായുടെ നവതി- സ്നേഹസംഗമം നടത്തി.

കോട്ടയം: പ്രശസ്ത ഗ്രന്ഥകാരനും ആത്മീയ ചിന്തകനും മലങ്കര സഭാ ഗുരുരത്നവുമായ ഫാ.ഡോ. ടി.ജെ. ജോഷ്വായുടെ നവതിയോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ ചേര്‍ന്ന സ്നേഹസംഗമം മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജോഷ്വാ അച്ചന്‍റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്‍റെ സന്ദേശമെന്നും ജീവിതസാക്ഷ്യത്തിലൂടെയാണ് അദ്ദേഹം വൈദീക പരിശീലനം നിര്‍വ്വഹിച്ചതെന്നും മാര്‍ പളളിക്കാപ്പറമ്പില്‍ പറഞ്ഞു. ജോഷ്വാ അച്ചനു പകരം ജോഷ്വാ അച്ചന്‍ മാത്രമാണെന്നും ഇത്രയധികം പ്രതിസന്ധികള്‍ അതിജീവിച്ച് ജീവിതവിജയം കൈവരിച്ച വൈദീകര്‍ കുറവാണെന്നും പരിശുദ്ധ കാതോലിക്കോ ബാവാ അദ്ധ്യക്ഷപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അനുഗ്രഹസന്ദേശവും, ഡോ. സിറിയക്ക് തോമസ് മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. റവ.ഡോ. മാത്യൂ ദാനീയേല്‍, ജോര്‍ജ് പോള്‍, അഡ്വ. ബിജു ഉമ്മന്‍, ഡോ.ടി.ഡി ജോണ്‍ തെക്കിനേത്ത് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോഷ്വായുടെ څ90 ചിന്താമലരുകള്‍چ എന്ന ഗ്രന്ഥം മലയാളമനോരമ ചീഫ് എഡിറ്റര്‍ ആദ്യപ്രതി ഫാ.കെ.എം ഐസക്കിന് നല്‍കി പ്രകാശനം ചെയ്തു. ഫാ.ഡോ. എം.പി ജോര്‍ജ്ജും, ശ്രുതി ഗായകസംഘവും ഗാനാലാപം നടത്തി. പുതുപ്പളളി സെന്‍റ് ജോര്‍ജ് സ്ക്കൂള്‍ ബാന്‍റിന്‍റെ അകമ്പടിയോടെ പരിശുദ്ധ കാതോലിക്കാ ബാവായെയും അതിഥികളെയും സമ്മേളന വേദിയിലേക്ക് സ്വീകരിച്ചു. ഫാ. ഡോ. ടി.ജെ. ജോഷ്വാ പ്രതിസ്പന്ദനം നടത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *