നിരണം തോമത്ത് കടവ് മാർത്തോമൻ ധ്യാന നിലയം കൂദാശ ഫെബ്രുവരി 17 ന് 

നിരണം :നിങ്ങൾ ലോകം എങ്ങും പോയി സുവിശേഷം അറിയിപ്പിൻ എന്ന് ഉത്ഥിതനായ നമ്മുടെ കർത്താവിന്റെ കൽപന അനുസരിച് വേദപണ്ഡിതരുടെയും തത്വജ്ഞാനികളുടെയും നാടായ ഭാരതത്തിൽ കർതൃശിഷ്യനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹ AD 54 ൽ നിരണത്തു വന്ന തോമത്ത് കടവിൽ 2016 നവംബർ 23 ന് എത്തിയോപ്യൻ പാത്രിയർക്കിസ് പരിശുദ്ധ ആബൂനാ മത്യാസ് ബാവ വാഴ്ത്തി നൽകി അടിസ്ഥാന ശിലയിട്ട് ആരംഭിച്ച ധ്യാന നിലയത്തിന്റെ കൂദാശ കർമ്മം 2018 ഫെബ്രുവരി 17 ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ സഹ കാർമ്മികത്വത്തിലും നിർവ്വഹിക്കപ്പെടുന്നു

വിശുദ്ധ മാർത്തോമ്മാ ശ്ളീഹായാൽ സ്ഥാപിതമായ നിരണം പള്ളിയും ശ്ലീഹാ വന്ന തോമ്മത്ത് കടവും ആ വിശുദ്ധന്റെ സജീവസാന്നിദ്ധ്യം അനുഭവിക്കുന്ന പുണ്യസ്ഥലങ്ങളാണ് വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ മധ്യസ്ഥത ദേശത്തിന്റെ അനുഗ്രഹത്തിനും നന്മയ്ക്കും ആയിത്തീരട്ടെ

തോമത്ത് കടവ് മാർത്തോമൻ ധ്യാന നിലയത്തിന്റെ വിശുദ്ധ കൂദാശയിലും തുടർന്നുള്ള പൊതുസമ്മേളനത്തിലും ഏവരും നേർച്ച കാഴ്ചകളോട് കൂടി വന്ന് സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുമാറാകണം

Comments

comments

Leave a Reply

Your email address will not be published. Required fields are marked *