പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 84 മത് ഓർമ്മപ്പെരുന്നാൾ 2018 ഫെബ്രുവരി 18 മുതൽ 24 വരെ

കോട്ടയം :ദേശീയവും വൈദേശികവുമായ അധിനിവേശത്തിന്റെ കനൽവഴികളിൽ അടിപതറാതെ മലങ്കര നസ്രാണികളുടെ സ്വത്വ ബോധം ഊട്ടിയുറപ്പിച്ചു സ്വാതന്ത്രിത്വത്തിന്റെ വാതായനങ്ങളെ തുറന്നിട്ട മലങ്കര ഓർത്തഡോക്സ് സഭയുടെ ഭാരത ക്രൈസ്തവ സഭയിലെ തദ്ദേശീയനായ ദ്വിതീയ പ്രഖ്യാപിത പരിശുദ്ധൻ സഭാഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 84 മത് ഓർമ്മപ്പെരുന്നാൾ കോട്ടയം പഴയ സെമിനാരിയിൽ 2018 ഫെബ്രുവരി 18 ഞായർ മുതൽ 24 ശനി വരെ ഭക്തി പുരസ്സരം ആഘോഷിക്കുന്നു.
പെരുന്നാൾ ചടങ്ങുകൾ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു.
മലങ്കരയുടെ മണ്ണിൽ മാർത്തോമ്മായുടെ മാർഗത്തെ നിലനിർത്തുവാൻ യത്‌നിച്ച പരിശുദ്ധന്റെ ജീവിത മാതൃകകൾ നില നിർത്തുകയെന്ന ഉത്തരവാദിത്വം നമുക്കുണ്ട്. ആ പിതാവിന്റെ മധ്യസ്ഥതയിൽ ശരണപ്പെടാം

Comments

comments

Leave a Reply

Your email address will not be published. Required fields are marked *