ജീവകാരുണ്യ പ്രവർത്തനങ്ങൾ ഔദാര്യമല്ല – പരിശുദ്ധ ബാവാ

കോട്ടയം : ഭവനനിർമ്മാണം, വിവാഹ സഹായം, ചികിത്സാ സഹായം,തുടങി സഭ ഏറ്റെടുത്ത്‌ നിർവഹിക്കുന്ന ജീവകാരുണ്യ പദ്ധതികൾ സഭ നൽകുന്ന ഔദാര്യമല്ലെന്നും സഭയുടെ ഉത്തരവാദിത്തമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവ , സഭയുടെ ഭവന നിർമ്മാണ സഹായ വിതരണത്തോടനുബന്ധിച്ചു പഴയ സെമിനാരിയിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ഭവന നിർമ്മാണ സഹായ വിതരണം മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്‌തു, സഹജീവികളുടെ ആത്മീയ മണ്ഡലങ്ങളെ പ്രകാശമാക്കുന്നതോടൊപ്പം ഭൗതിക ജീവിതവും മെച്ചപ്പെടുത്തുവാനും സഭ ചെയ്യുന്ന സേവനം മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു ഭവന നിർമാണ പദ്ധതി പ്രസിഡന്റ് ഡോ എബ്രഹാം മാർ സെറാഫിം അദ്ധ്യക്ഷത വഹിച്ചു വൈദിക ട്രസ്റ്റീ ഫാ ഡോ എം ഓ ജോൺ , അസ്സോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ ,റവ സഖറിയാ റമ്പാൻ ,ഭവന നിർമ്മാണ പദ്ധതി കൺവീനർ ഡോ രാജു ഫിലിപ്പ് , ഫാ കെ പി മർക്കോസ്, വി ശശിധരൻ എന്നിവർ പ്രസംഗിച്ചു നൂറോളം പേർക്ക് ഭവന നിർമ്മാണ സഹായം വിതരണം ചെയ്‌തു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *