അട്ടപ്പാടി സംഭവം മൂല്യങ്ങള്‍ ചോര്‍ന്നതിന്‍റെ തെളിവ് : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സമൂഹത്തിന്‍റെ മൂല്യങ്ങള്‍ ചോര്‍ന്നതിന്‍റെ തെളിവാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും ചേര്‍ന്ന് നല്‍കുന്ന ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. 562 വിദ്യാര്‍ത്ഥികള്‍ക്കാണ് ഉന്നതവിദ്യാഭ്യാസത്തിനായുളള സ്കോളര്‍ഷിപ്പ് വിതരണം ചെയ്തത്. ആദിവാസി മേഖലയിലെ 37 കുട്ടികളും ഇതില്‍പ്പെടുന്നു. വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ കസ്റ്റംസ് & ജി.എസ്.റ്റി അഡീഷണല്‍ കമ്മീഷണര്‍ ഡോ. ടിജു തോമസിനെ പരിശുദ്ധ ബാവാ ആദരിച്ചു. ഫാ. പി.എ.ഫിലിപ്പ്, ഏബ്രഹാം ചിറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *