പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ 70ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിവാഹധനസഹായ വിതരണം നടത്തുന്നു.

പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ 70ാം
വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കാതോലിക്കാദിനമായ മാര്‍ച്ച് 18ന 12 മണിക്ക്് പരുമല സെമിനാരിയില്‍വച്ച് വിവാഹധനസഹായ വിതരണം നടത്തുന്നു. വിവാഹസഹായനിധി പ്രസിഡന്റ് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. വൈദികട്രസ്റ്റി ഫാ.ഡോ.എം.ഓ.ജോണ്‍, അത്മായട്രസ്റ്റി ശ്രീ.ജോര്‍ജ്ജ് പോള്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുറിയാക്കോസ് തുടങ്ങിയവര്‍ സംബന്ധിക്കും.

Comments

comments

Share This Post

Post Comment