അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ 

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെടും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി ഉദ്‌ഘാടനം ചെയ്യും. ഇടവക വികാരി റവ.ഫാ.അനിഷ് കെ.സാം യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ബഹുമാന്യനായ മേയർ ഡേവിഡ് ഓ ലഗ്‌ലിൻ (City of Prospect, Adelaide), ജിങ് ലീ (Member of Legislative Council, Adelaide), അഡലൈഡിൽ ആരാധന നടത്തുന്ന എല്ലാ സഭകളിലേയും ബഹുമാന്യരായ വൈദികശ്രേഷ്ഠർ എന്നിവർ ആശംസകൾ അർപ്പിക്കും. ജൂബിലി സുവനീർ പ്രകാശനം അഭിവന്ദ്യ തിരുമേനി നിർവഹിക്കും. അഡലൈഡിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള കലാപരിപാടികൾ സമ്മേളത്തിന് മുന്നോടിയായി നടത്തപ്പെടും. സമ്മേളത്തിന് ശേഷം അഡലൈഡ് ബീറ്റ്‌സ് ഓർക്കസ്ട്രയുടെ ഭക്തിഗാനാർച്ചന നടത്തപ്പെടും. ആഘോഷങ്ങളുടെ ഭംഗിയായ നടത്തിപ്പിനായി ജൂബിലി കമ്മിറ്റിയും, ഇടവക മാനേജിങ് കമ്മിറ്റിയും വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *