പന്തളം കുരമ്പാല സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ മെഡിക്കല്‍ മിഷന്‍ ജംഗ്ഷനിലെ നവീകരിച്ച കുരിശ്ശടിയുടെ കൂദാശ

 

പന്തളം കുരമ്പാല സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ മെഡിക്കല്‍ മിഷന്‍ ജംഗ്ഷനിലെ നവീകരിച്ച കുരിശ്ശടിയുടെ കൂദാശ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നിര്‍വഹിക്കപ്പെട്ടു. ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയും യു.കെ. – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനാധിപനുമായ അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ്, നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്തന്മാര്‍ സഹകാര്‍മികരായിരുന്നു. ഇടവക പട്ടക്കാര്‍, ദേശത്തുപട്ടക്കാര്‍, മാനേജിംഗ്കമ്മറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട വിശ്വാസിസമൂഹം ശുശ്രൂഷയില്‍ പങ്കെടുത്തു.  ഇടവക വികാരി ഫാ.കോരുത് ചെറിയാന്‍ എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു.

Comments

comments

Share This Post

Post Comment