പരുമല കിഡ്‌നി ഫൗണ്ടേഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു

പരുമല കിഡ്‌നി ഫൗണ്ടേഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ പരുമല തിരുമേനിയുടെ പാവനനാമത്തില്‍ സ്ഥാപിതമായ പരുമല സെന്റ് ഗ്രീഗോറിയോസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ‘പരുമല കിഡ്‌നി ഫൗണ്ടേഷന് തുടക്കമായി. ഹോസ്പിറ്റലില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍വെച്ച്് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പരുമല കിഡ്‌നി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.എം.സി.പൗലോസ്. പത്മശ്രീ ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, ശ്രീ.യോഹന്നാന്‍ ഈശോ എന്നിവര്‍ പ്രസംഗിച്ചു. സേവനകാലാവധി പൂര്‍ത്തിയാക്കിയ ഡോ.മാത്യൂ തോമസ്, ഡോ. ഷെറിന്‍ മാത്യു എന്നിവര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ലിസി തോമസ് നന്ദി അര്‍പ്പിച്ചു.

Comments

comments

Share This Post

Post Comment