ഫാ. സാംസൺ എം. സൈമൺ കുവൈറ്റിൽ എത്തിച്ചേർന്നു

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനത്തിന്റെ വൈസ്‌-പ്രസിഡണ്ടും, മർത്ത-മറിയം സമാജം കോ-ഓഡിനേറ്ററും, വയനാട്‌ ചൂരമല സെന്റ്‌ ജോർജ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയും, അനുഗ്രഹീത വാഗ്മിയുമായ റവ. ഫാ. സാംസൺ എം. സൈമൺ കുവൈറ്റിൽ എത്തിച്ചേർന്നു.

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച്‌ 2018 മാർച്ച്‌ 19 മുതൽ 22 വരെ നടത്തുന്ന കൺവൻഷനും ധ്യാനയോഗത്തിനും നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന അദ്ദേഹത്തിന്‌ മഹാ ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, ഇടവക ട്രഷറാർ അജിഷ്‌ തോമസ്‌, മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ വൈസ്‌ പ്രസിഡണ്ട്​‍ ഡേ ജോർജ്ജ്‌ ഫിലിപ്പ്‌, സെക്രട്ടറി മാത്യു ജോർജ്ജ്‌, ട്രഷറാർ നിക്സൺ തോമസ്‌, കൺവീനർ തോമസ്‌ മാത്യൂ, ജോ. കൺവീനർ സിബി അലക്സാണ്ടർ എന്നിവർ ചേർന്ന്‌ സ്വീകരണം നൽകി

Comments

comments

Share This Post

Post Comment