ഫാമിലി കോണ്‍ഫറന്‍സ്: ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു

വാഷിങ്ടണ്‍ ഡി.സി – മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി /യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ മേരിലാന്റ് , ബാള്‍ട്ടിമോര്‍, വിര്‍ജീനിയ ഇടവകകള്‍ മാര്‍ച്ച് 11ന് സന്ദര്‍ശിച്ചു. ഫിനാന്‍സ്/സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ എബി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അജിത് വട്ടശ്ശേരില്‍, ഷിബിന്‍ കുര്യന്‍ എന്നിവര്‍ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ചു. ഇടവക വികാരി ഫാ.കെ.പി.വര്‍ഗീസ് പരിപാടികള്‍ വിശദീകരിച്ചു. കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍,. റാഫിള്‍ ടിക്കറ്റ് വിതരണം എന്നിവ നിര്‍വഹിച്ചു. ഇടവക സെക്രട്ടറി ബിജോയ് ജോഷ്വ കൊച്ചുരാജു, എറിക് മാത്യു, തോമസ് ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു. ഫാ.ജോര്‍ജ്ജ് മാത്യു ആയിരം ഡോളറിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. സില്‍വര്‍സ്പ്രിംഗ് സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങിന് ഫാ.ലാബി ജോര്‍ജ്ജ് പനയ്ക്കാമറ്റം നേതൃത്വം നല്‍കി. സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ.റോബിന്‍ മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍, ഇടവക സെക്രട്ടറിയും ഫിനാന്‍സ് കമ്മറ്റിയംഗവുമായ ഡോ. സാബു പോള്‍, ഡോ. റോബിന്‍, സജി എന്നിവര്‍ പ്രസംഗിച്ചു. കെ.ജി.തോമസ്‌കുട്ടി, ഷീബാ മാത്യു എന്നിവര്‍ ആയിരം ഡോളറിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ് ഏറ്റെടുക്കുക.യും ചെയ്തു. ബഥേസ്ദാ ഗ്രീന്‍ ട്രീ റോഡ് സെന്റ് ബര്‍ന്നബാസ് കോണ്‍ഗ്രിഗേഷനില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ.അനൂപ് തോമസ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. വിര്‍ജീനിയ സെന്റ് മേരീസ് ഇടവകയില്‍ ഫാ.സജി തറയില്‍, രാജന്‍ പടിയറ, ജോബി ജോണ്‍, ട്രസ്റ്റി ബിജു ലൂക്കോസ്, സെക്രട്ടറി ഫെബിന്‍ സൂസന്‍ ജോണ്‍, ജോബി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്ട്ടര് ഃ രാജന് വാഴപ്പിള്ളില്

 

Comments

comments

Share This Post

Post Comment