സിഡ്‌നി കത്തീഡ്രലില്‍ ഓശാന പെരുന്നാള് ആചരിച്ചു

ഓശാന പെരുന്നാള് ആചരിച്ചു

സിഡ്‌നി: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന പെരുന്നാൾ ആചരിച്ചു. 24 നു വൈകുന്നേരം നാലിന് റിട്രീറ്റും തുടര്‍ന്ന് ഓശാനയുടെ സന്ധ്യാനമസ്കാരവും നടന്നു.ബഹുമാനപട്ട റെവ. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ (പ്രൊഫസര്‍ – ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി, കോട്ടയം) റിട്രീറ്റിനും സന്ധ്യാനമസ്കാരത്തിനും നേതിര്‍ത്വം നല്‍കി. റിട്രീറ്റ് വിശ്വാസികള്‍ക്ക് അനുഗ്രഹപ്രദമായി.

ഓശാന ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കും ഓശാന ശുശ്രൂഷയ്ക്കും ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ.ഡോ.യൂഹാനോന് മാര് ദിയസ്കോറസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പത്തനാപുരം മൌണ്ട് താബോര്‍ ദയറാ സെക്രട്ടറി റെവ.ഫാ. കെ.വി. പോള്‍, റെവ. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍,ഇടവക വികാരി റെവ.ഫാ. തോമസ് വര്‍ഗീസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ജെറുശലേമിലേക്കുള്ള യേശുവിന്‍റെ രാജകീയപ്രവേശം ഓര്‍മ്മിച്ച്, കുരുത്തോലകളും കൈകളിലേന്തി ഓശാന പാടി വിശ്വാസികള്‍ പ്രദക്ഷിണത്തിലും ശുശ്രൂഷകളിലും പങ്കെടുത്തു. സിഡ്നിയിലും സമീപ പ്രദേശങ്ങളിലുള്ള വിശ്വാസികള്‍ ഓശാനപ്പെരുനാള്‍ ശുശ്രൂഷയില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു. ആശീര്‍വാദത്തിനും കൈമുത്തിനും ശേഷം നേർച്ച വിളമ്പോടുകൂടി ചടങ്ങുകള്‍ സമാപിച്ചു. ഇടവക വികാരി ഫാ. തോസ് വര്‍ഗീസ്, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത: സുജീവ് വര്‍ഗീസ്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *