സന്യാസ സമൂഹം സമ്മേളനം പെരുനാട് ബഥനി ആശ്രമത്തില്‍ സമാപിച്ചു

സാമൂഹ്യ പ്രതിബദ്ധതയുള്ള യാളാകണം സന്യാസി.- അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്..

സന്യാസി സാമൂഹ്യ പ്രതിബദ്ധതയുള്ളയാളാകണം എന്ന് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്. അഖില മലങ്കര ഓര്‍ത്തഡോക്‌സ് സന്യാസസമൂഹത്തിന്റെ 22-മത് വാര്‍ഷിക സമ്മേളനം പെരുനാട് ബഥനി ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. സമ്മേളനത്തില്‍ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് അധ്യക്ഷത വഹിച്ചു. അപ്രേം റമ്പാന്‍,ഔഗേന്‍ റമ്പാന്‍, നഥാനിയേല്‍ റമ്പാന്‍, ഫാ. മത്തായി, ഫാ.എം സി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. നാളെ (25/04/2018) രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന. 9.30ന് ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് ക്ലാസ്സ് നയിക്കും. 11ന് സന്യാസത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് സ്വാമി സത് സ്വരൂപാനന്ദ പ്രഭാഷണം നടത്തും. 7ന് പരിശുദ്ധ കാതോലിക്കാബാവ മുഖ്യസന്ദേശം നല്‍കും. ഇന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം സമ്മേളനം  സമാപിച്ചു.

Comments

comments

Share This Post

Post Comment