മർത്തമറിയം സമാജം സമ്മേളനം കാന്‍ബെറയില്‍ നടന്നു.

കാന്‍ബെറ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ചെന്നൈ ഭദ്രാസനത്തിലെ മര്‍ത്തമറിയം വനിതാസമാജം ന്യൂ സൌത്ത്വെല്‍സ്- കാന്‍ബെറ റീജിയണിന്‍റെ വാര്‍ഷിക സമ്മേളനം കാന്‍ബെറ സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21 ശനിയാഴ്ച കാന്‍ബെറ പള്ളിയില്‍ നടത്തപെട്ടു. സമ്മേളനം ഇടവക വികാരി റെവ.ഫാ.തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. റെവ.ഫാ. ജയിംസ്‌ ഫിലിപ്പ് (വാഗ വാഗ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി) ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്ന് സമാജ അംഗങ്ങള്‍ക്കായി വിവിധ ക്ലാസുകളും ചര്‍ച്ചകളും നടന്നു. ഉച്ചഭക്ഷണത്തിനു ശേഷം വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ന്യൂ സൌത്ത്വെല്‍സ്- കാന്‍ബെറ റീജിയണലിലെ വിവിധ പള്ളികളില്‍ നിന്നും കോണ്‍ഗ്രിഗേഷനിലും നിന്നുമായി അന്‍പതോളം മര്‍ത്തമറിയം സമാജ അംഗങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. രാവിലെ 9 മണിയോടെ ആരംഭിച്ച സമ്മേളനം വൈകിട്ട് 4 മണിയോടെ സമംഗളം പര്യവസാനിച്ചു. സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിനായി കാന്‍ബെറ സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ഇടവകയിലെ കമ്മിറ്റിയുടെ നെതിര്ത്വത്തില്‍ ഇടകയിലെ അംഗങ്ങളുടെ പിന്തുണയോടെ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.

Comments

comments

Share This Post

Post Comment