പരുമല ആശുപത്രിയിൽ കാൻസർ ചികിത്സാ വിഭാഗത്തിന്റെ ഒന്നാം വാർഷികാഘോഷം.

പരുമല ആശുപത്രിയിൽ കാൻസർ ചികിത്സാ വിഭാഗത്തിന്റെ ഒന്നാം വാർഷികാഘോഷം പ്രശസ്തനായ കാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. വി. പി. ഗംഗാധരൻ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പരുമല സെമിനാരി മാനേജർ ഫാ. എം. സി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ആന്റോ ബേബി MBBS, MD സ്വാഗതം ആശംസിച്ചു. പരുമല ഹോസ്പിറ്റലിൽ സി. ഇ. ഒ, ഫാ. എം. സി. പൗലോസ് ഡോ. വി. പി. ഗംഗാധരനെ ആദരിച്ചു. ഫാ. ഷാജി. എം. ബേബി, ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഡോ. അരുൺ ശശികുമാർ MBBS, MD(Gen. Surgery), MCh (Oncology – Surgical), യോഹന്നാൻ ഈശോ എന്നിവർ ആശംസകൾ അർപ്പിച്ചു. മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. മാത്യൂസ് ജോസ് MBBS, DM (Medical- Oncology) നന്ദി അർപ്പിച്ചു.

Comments

comments

Share This Post

Post Comment