ഓര്‍ത്തഡോക്‌സ് സഭ 800 പ്രതിഭകളെ ആദരിച്ചു.

പത്താംക്ലാസ്സ് മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 800 പേരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ ആദരിച്ചു. കോഴിക്കോട് പറമ്പില്‍കടവ് എം.എ.എം യൂ.പി സ്‌ക്കൂള്‍ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളും മാതൃകാ സഹപാഠികളുമായ അനുഗ്രഹിനും ഫാത്തിമയ്ക്കും 5 ലക്ഷം രൂപ സമ്മാനമായി പരിശുദ്ധ കാതോലിക്കാ ബാവാ നല്‍കി. അച്ഛന്‍ മരിച്ചതിനുശേഷം അമ്മയുടെ മാത്രം തണലില്‍ കഠിനപരിശ്രമംകൊണ്ട് മലയാളം ഉള്‍പ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ തമിഴ് വിദ്യാര്‍ത്ഥിനി മീനാക്ഷിയ്ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി 1 ലക്ഷം രൂപ സമ്മാനിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നരക സമാനമായ സാഹചര്യം നിലവിലുളളപ്പോഴും പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അനുകരണീയ സ്വര്‍ഗീയ മാതൃകയാണ് സഹപാഠികളായ അനുഗ്രഹും ഫാത്തിമായും കാണിച്ചിരിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. മാതൃകാ സഹപാഠികളെ ആദരിച്ചതോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമായ ദേവലോകം എന്ന പേര് ഇന്നത്തോടെ അന്വര്‍ത്ഥമായിരിക്കുന്നു എന്ന് എം.ജി. യൂണി. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ബിസ്മിയും പറമ്പില്‍കടവ് എം.എ.എം യൂ.പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.സി ദേവാനന്ദും മറുപടി പറഞ്ഞു. മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ തമിഴ് വിദ്യാര്‍ത്ഥി മീനാക്ഷിക്ക് തുടര്‍പഠനത്തിന് 1 ലക്ഷം രൂപ സമ്മാനിച്ചു. ഈ വാര്‍ത്തകള്‍ പൊതു ജനശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരായ ജി. സതീഷ് (മനോരമ) എം.എം. ശ്യാംകുമാര്‍ (ഏഷ്യാനെറ്റ്) കെ.മധു (മാതൃഭൂമി) എന്നിവര്‍ക്ക് പ്രതേ്യക ഉപഹാരം നല്‍കി ആദരിച്ചു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് കൊച്ചേരി, ഫാ. അലക്‌സ് ജോണ്‍, സണ്‍ഡേസ്‌ക്കൂള്‍ പ്രതിഭ കരിഷ്മ ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment